നടവരമ്പ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഓട്ടോ ടാക്സി ഇടിച്ച് ഗുരുതര പരുക്കേറ്റ് യുവതി മരിച്ചു. ചിറപറമ്പിൽ മനോജിൻ്റെ ഭാര്യ ലക്ഷ്‌മി (39)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിന് നടവരമ്പ് ജംക്ഷന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ ടാക്‌സി സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. ഡ്രൈവർക്ക് പരുക്കില്ല. ലക്ഷ്മിയെ നാട്ടുകാർ ഉടൻ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം നാളെ 3ന് പൂമംഗലം ശാന്തി തീരം ക്രിമിറ്റോറിയത്തിൽ