IJKVOICE

കുപ്രസിദ്ധ ​ഗുണ്ടയെ നാടു കടത്തി

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിച്ചിറ വില്ലേജിൽ കൂർക്കമറ്റം ദേശത്ത് താമസിച്ച് വരുന്ന പള്ളത്തേരി വീട്ടിൽ മനു 32 വയസ്സ് എന്നയാളെയാണ് കാപ്പ ചുമത്തി 3 മാസത്തേയ്ക്ക് നാടുകടത്തിയത്

മനു പ്രതിയാണ്. മനു വെള്ളികുളങ്ങര പോലീസ് സ്റ്റേഷനിൽ 5 ഉം ചാലക്കുടി പോലീസ് സ്റ്റേഷനിൽ ഒരു ദേഹോപദ്രവ കേസും അടക്കം 6 ക്രിമിനൽ കേസിലെ പ്രതിയാണ് . തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

വെള്ളികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ കൃഷ്ണൻ കെ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡേവിസ് P T,ബിജീഷ് , സ്റ്റീഫൻ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു..