IJKVOICE

മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ

ഓപ്പറേഷൻ കാപ്പ തുടരുന്നു കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട ഷമീർ അറസ്റ്റിൽ*

തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷന് പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയില് കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം MDMA വിൽ പ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2024 ൽ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ 95 ഗ്രാം MDMA വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും ഉൾ പ്പെടെ 9 ഓളം കേസ്സുകളിലൽ പ്രതിയാണ്. മണ്ണുത്തി കേസ്സിൽ ജാമ്യത്തിൽ ഇറങ്ങുവാനിരിക്കെയാണ് കാപ്പ ചുമത്തിയത്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ ശുപാർശയിൽ തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യന് IAS ആണ് ഉത്തരവ് 6 മാസത്തേക്ക് തടങ്കല്ലിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം, സബ്ബ് ഇൻ സ്പെക്ടർ ക്ലീറ്റസ്, സീനിയർ സിവിർ പോലീസ് ഉദ്യോഗസ്ഥനായ വിജയകുമാർ എന്നിവർ കാപ്പ ചുമത്തുന്നതിലും, അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.

തൃശൂർ റേഞ്ച് DIG ഹരിശങ്കർ IPS ന്റെ മേൽ നോട്ടത്തിൽ , ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിർ തൃശൂർ റൂറൽ ജില്ലാ പോലീസ് “ഓപ്പറേഷന് കാപ്പ” പ്രകാരം ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തി വരുന്നത്. B. കൃഷ്ണകുമാർ IPS ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 26 ഗുണ്ടകളെ കാപ്പ ചുമത്തി. 16 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, 10 പേരെ ജയിലിലടച്ചു. മറ്റുുമളള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതർ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്