ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ ഇറക്കുന്നതിനെ തുടർന്നുള്ള ആക്രമണം. പ്രതികൾ പിടിയിൽ
വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 07 -)o തീയ്യതി 11.00 മണിക്ക് തൃപ്രയാർ കിഴക്കേ ടിപ്പു സുൽത്താൻ റോഡിലുളള ഫർണിച്ചർ കടയിൽ ട്രസ്സ് പണിക്കുളള സാധനങ്ങൾ പെരിങ്ങോട്ടുകര സ്വദേശി ആയ സായ് രാജ് ,24 വയസ്സ് പണിക്കാരും ചേർന്ന് ഇറക്കിയതിലുളള വിരോധത്താൽ സായ് രാജിൻ്റെ കൂടെയുണ്ടായിരുന്ന പണിക്കാരനായ സബിയെ മുഖത്തടിക്കുകയും ഇത് കണ്ട് എന്തിനാണ് അടിക്കുന്നതെന്ന് ചോദിച്ച സായ് രാജിൻ്റെ ‘ ഷർട്ടിൻ്റെ കോളറിൽ പിടിച്ച് കൈയിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് ഗുരുതരമായ പരിക്ക് ഏൽപ്പിച്ച കാര്യത്തിന് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ നാട്ടിക സ്വദേശി ആറുകെട്ട് വീട്ടിൽ ഷിബു( 39 വയസ്സ്), തൃപ്രയാർ സ്വദേശി കളിച്ചത്തിൽ വീട്ടിൽ രതീഷ്(43 വയസ്സ്) , വലപ്പാട് സ്വദേശി ചീരായി വീട്ടിൽ ഉണ്ണികൃഷ്ണൻ (40 വയസ്സ്) , നാട്ടിക സ്വദേശി നമ്പട്ടി വീട്ടിൽ രാധാകൃഷ്ണൻ 56 വയസ്സ് ഇതിൽ ഷിബുവിനെ വലപ്പാട് പോലീസ് സ്റ്റേഷനിൽ 2009 ൽ 2 അടിപിടി ക്കേസും 2002 ൽ ഒരു അടിപിടി ക്കേസും 2010 ൽ ഒരു വധ ശ്രമ ക്കേസും ഉണ്ട്. പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തിൽ വലപ്പാട് SI എബിൻ CN, പോലീസുകാരായ മനോജ് P.U , പ്രണവ് MB, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ CPO മുജീബ് K.M എന്നിവരും ഉണ്ടായിരുന്നു