തൃശൂർ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിച്ച് വരുന്ന വേളൂക്കര വില്ലേജിൽ ഡോക്ടർ പടി ദേശത്ത് ചെമ്പരത്ത് വീട്ടിൽ സലോഷ് (28 വയസ്സ് ), കോമ്പാറ ദേശത്ത് ചെറുപറമ്പിൽ മിഥുൻ (26 വയസ്സ് ) എന്നി വരെ കാപ്പ ചുമത്തി 6 മാസത്തേയ്ക്ക് നാടുകടത്തിയത്.
സലോഷ് 2022 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ പരിധിയിൽ മോട്ടോർസൈക്കിൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കോല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കാര്യത്തിന് ഒരു കേസിലെ പ്രതിയും 2023 ൽ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും 2022 ൽ മറ്റൊരു വധശ്രമ കേസിലെ പ്രതിയും 2023 ൽ കാട്ടൂർ പോലിസ്റ്റേഷനിലെ അടിപിടി കേസിലെ പ്രതിയും 2022 ൽ ഇരിങ്ങാലക്കുടയിൽ വീടാക്രമിച്ച കേസിലെ പ്രതിയും 2023 ൽ ഇരിങ്ങാലക്കുട യിൽ വധശ്രമകേസ് അടക്കം 6 – ഓളം ക്രിമിനൽ കേസിലെ പ്രതിയാണ്.
മിഥുൻ 2022 ൽ വധശ്രമ കേസിലെ പ്രതിയും 2024 ൽ കള്ള് ഷാപ്പിലെ ജീവനക്കരൻ സൌജന്യമായി കള്ള് കൊടുക്കാത്തതിലെ വിരോധത്താൽ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും 2023 ൽ കാറും കാറിലുണ്ടായിരുന്ന വെളിച്ചെണ്ണയും അപഹരിക്കുകയും കാറുടമസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയും 2021 ൽ തേഞ്ഞിപ്പാലം പോലിസ് സ്റ്റേഷൻ പരിധിയിൽ കവർച്ചക്കേസും 2019 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ അടിപിടി കേസും , 2020 ൽ വീടിനു മുമ്പിലുള്ള ബൈക്ക് കത്തിച്ച കേസും 2021 കാട്ടൂർ പോലീസ് സ്റ്റേഷനിൽ അടിപിടികേസും അടക്കം 7 ഓളം കേസിലെ പ്രതിയുമാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയില്‍ തൃശ്ശൂർ റേഞ്ച് DIG ഹരിശങ്കര്‍ IPS ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ്ബ് ഇന്‍സ്പെക്ടര്‍ സി.എം. ക്ലീറ്റസ്, ദിനേശൻ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ വിജയകുമാർ എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു..
B. കൃഷ്ണകുമാർ IPS ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ ശേഷം 29 ഗുണ്ടകളെ കാപ്പ ചുമത്തി. 18 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുുമളള നടപടികൾ സ്വീകരിച്ചും 11 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്