പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 ഫെബ്രുവരിയിൽ രാവിലെ നെടുമ്പാൾ സ്വദേശിയായ ദാസൻ (52 വയസ്സ് ) എന്നയാളുടെ മോട്ടോർസൈക്കിൾ നെടുമ്പാൾ തെക്കുമുറി പാടത്തിൻെറ KLDC ബണ്ടിൻമേൽ പാർക്കു ചെയ്തു വച്ചിരുന്നത് മോഷണം ചെയ്ത കൊണ്ടു പോയ കാര്യത്തിന് അനിൽ (25 വയസ്) ,ഏപ്പിള്ളി ഹൗസ്, അഴീക്കോട് ലൈറ്റ് ഹൗസ് ,കൊടുങ്ങല്ലൂർ എന്നയാളെ ഇക്കഴിഞ്ഞ ഫെബ്രുവരി 14 – ാം തിയ്യതി ഉച്ചയ്ക്ക് , അനിൽ 6 വർഷമായി വാടകയ്ക്ക് താമസിച്ചു വരുന്ന കാട്ടൂർ PS പരിധിയിലെ, കിഴുത്താണി ,മനപ്പടിയിലുള്ള വീട്ടിൽ നിന്ന് , പുതുക്കാട് SHOയുടെ നേതൃത്വത്തിലുള്ള പോലീസ് സഘം അറസ്റ്റ് ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ അനിൽ കാട്ടൂർ കീഴ്ത്താണിയിൽ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം തൃശൂർ റൂറൽ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അനിലിനെ കീഴ്ത്താണി മനപ്പടിയിലുള്ള ഒരു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
പുതുക്കാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കുമാർ ന്റെ നേതൃത്വത്തിൽ, എസ്ഐ ബിജു സി ഡി, പോലീസ് ഉദ്യോഗസ്ഥരായ അജി വിഡി, സുജിത്ത്, ജെറിൻ ജോസ്, ഹരിലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്