താമര വെള്ളച്ചാല്‍ ഊര് നിവാസി 58 വയസ്സുള്ള പ്രഭാകരനാണ് കൊല്ലപ്പെട്ടത്. രാവിലെ എട്ടരയോടെ ആയിരുന്നു സംഭവം. രാവിലെ 7 മണിയോടെയാണ് പ്രഭാകരൻ മകൻ മണികണ്ഠനും മരുമകൻ ലിജോയ്ക്കുമൊപ്പം വന വിഭവങ്ങൾ ശേഖരിക്കാൻ കാടുകയറിയത്. പീച്ചി റേഞ്ചിലെ ഉൾക്കാട്ടിലുള്ള അമ്പഴച്ചാൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ കാട്ടാന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇതിനിടെ പ്രഭാകരനെ കാട്ടാന ആക്രമിച്ചു. മരുമകനും മകനും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ഇരുവരും ഊരിലെത്തിയാണ് ആക്രമണ വിവരം ഊര് നിവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ് പീച്ചി വനം – പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോകും