ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പൊരുന്നംകുന്ന് സ്വദേശിയായ തറയിൽ വീട്ടിൽ 29 വയസുള്ള മനു എന്നയാളെയാണ് കാപ്പ ചുമത്തി തടങ്കലിലാക്കിയത്.
മനു എന്നയാൾക്ക് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ 2022 വർഷത്തിൽ ഒരു അടിപിടിക്കേസും, ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസും, ഒരു സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസ്സും 2024 വർഷത്തിൽ മറ്റൊരു വധശ്രമക്കേസും, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ 2024 വർഷത്തിൽ അടിപിടിക്കേസടക്കം 5 ഓളം ക്രമിനൽക്കേസിലെ പ്രതിയാണ്.
തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ശ്രീ. B. കൃഷ്ണ കുമാര്‍ IPS നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ ജില്ല കളക്ടര്‍ ശ്രീ. അര്‍ജ്ജുന്‍ പാണ്ഡ്യന്‍ IAS ആണ് മനുവിനെ 6 മാസത്തേക്കും കാപ്പ ചുമത്തി ഉത്തരവ് പുറപ്പെടുവിച്ചത്. ആളൂർ പോലീസ് ഇന്‍സ്പെക്ടര്‍ ബിനീഷ്.കെഎം, സബ് ഇൻസ്പെക്ടർ ഗീരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലിജോ, അനിൽകുമാർ, സുജീഷ് മോൻ, അനീഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.
2025-ൽ മാത്രം തൃശ്ശൂർ റൂറൽ ജില്ലയിൽ ഇതുവരെ 35 ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തി. 20 പേരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുുമളള നടപടികൾ സ്വീകരിച്ച് 15 പേരെ ജയിലിലടച്ചിട്ടുള്ളതുമാണ്. “ഓപ്പറേഷന്‍ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്