IJKVOICE

കവർച്ച ചെയ്ത പ്രതി റിമാൻഡിൽ

പശുവിനെ വിറ്റവകയിൽ കിട്ടിയ പണം വയോധികനിൽ നിന്ന് കവർച്ച ചെയ്ത പ്രതി റിമാൻഡിൽ

ഇന്നലെ 22-02-2023 തിയ്യതി വൈകുന്നേരം അഞ്ചുമണിയോടെ പശുവിനെ വിറ്റു കിട്ടിയ പണവുമായി കാറിൽ വന്ന പോട്ട സ്വദേശിയായ 75 വയസ്സുള പീതാംബരൻ എന്നയാൾ തൻ്റെ പശുക്കൾക്ക് കാലിതീറ്റ വാങ്ങിക്കുന്നതിനായി ചാലക്കുടി പോട്ട ഫ്ലൈ ഓവറി നടുത്ത് കാർ പാർക്ക് ചെയ്ത സമയം ഒരാൾ പെട്ടെന്ന് കാറിനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പീതാംബരൻ്റെ കഴുത്തിൽ കത്തി വെച്ച് അനങ്ങിപ്പോയാൽ കൊന്നു കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് കാറിൻ്റെ ഡാഷ് ബോർഡ് പൊട്ടിച്ച് അതിനകത്ത് സൂക്ഷിച്ചിരുന്ന പശുവിനെ വിറ്റ വകയിൽ കിട്ടിയ 25500 രൂപ കവർച്ച ചെയ്തത്…

സംഭവത്തിലെ പ്രതിയായ ചാലക്കുടി പോട്ട സ്വദേശിയായ തോട്ടപറമ്പൻ ബൈജു 49 വയസ് എന്നയാളെ ചാലകുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവ് എം കെ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ് എൻ, സിജു മോൻ E R, ജോഫി ജോസ്, ഉണ്ണിക്കൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ബൈജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്….

ബൈജുവിൻ്റെ പേരിൽ

ചാലക്കുടിയിൽ 2003, 2006 വർഷങ്ങളിൽ ഓരേ കവർച്ചക്കേസും, 2004 വർഷത്തിൽ 2 മോഷണക്കേസുകളും, 2004, 2005 വർഷങ്ങളിൽ ഓരോ അടിപിടി കേസും അടക്കം 6 ക്രിമിനൽ കേസുകൾ ഉണ്ട്….