ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള ആക്രമണം 2 പ്രതികൾ റിമാന്റിലേക്ക്…
ആളൂർ പോലീസ് സ്റ്റേഷന്‍ പരിധിയിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിലുള്ള വിരോധത്താൽ പുന്നേലിപ്പടിയിൽ വെച്ച് കൈപ്പമംഗലം സ്വദേശിയായ 41 വയസുള്ള ജിബിനെ ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിന്, കല്ലേറ്റുംകര ദേശത്തുള്ള തത്തംപിള്ളി വീട്ടിൽ ഋതുൽ 19 വയസ്, താഴേക്കാട് സ്വദേശിയായ പറമ്പിൽ വീട്ടിൽ അമൽ 20 വയസ് എന്നയാളെയുമാണ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട 17 വയസുള്ള കുട്ടിയെ കൂട്ടിക്കൊണ്ട് വന്ന് നടപടിക്രമങ്ങൾക്ക് ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കിയിട്ടുമുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 06.00 മണിയോടെ ജിബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിങ്ങ് യൂണിറ്റിലേക്ക് 5 പേർ അതിക്രമിച്ച് കടന്ന് ജിബിന്റെ മടിക്കുത്തിൽ കയറിപ്പിടിക്കുകയും തലയുടെ പുറകിലും, ഇരുകൈകളിലും, ഷോൾഡറിലും, വലത് കൈക്ക് താഴെയും, വലത് കാലിലും ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിട്ടുള്ളതാണ്, കാറ്ററിങ്ങ് ജോലിക്ക് വരുമ്പോൾ ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുത് എന്ന് ജിബിൻ പറഞ്ഞതിലുള്ള വിരോധത്താലാണ് ഇവർ ജിബിനെ ഗുരുതരമായി പരിക്കേൽപ്പിച്ചത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഋതുലിനെയും, അമലിനെയുമാണ് ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ, ഇന്‍സ്പെക്ടര്‍, ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ, ബാബു.ടികെ, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ആഷിക് എന്നിവരും ഉണ്ടായിരുന്നു