തൃശൂർ വടക്കാഞ്ചേരിയിൽ സിവിൽ പോലീസ് ഓഫീസർ ട്രെയിൻ തട്ടി മരിച്ചു. വിയൂർ സ്വദേശി 52 വയസ്സുള്ള രമേഷ് ബാബു ആണ് മരിച്ചത്. സുഹൃത്തുക്കൾ ചേർന്ന് ഓട്ടോറിക്ഷയിൽ ഉത്രാളിക്കാവ് പൂരം കാണാൻ എത്തിയതായിരുന്നു. വെടിക്കെട്ട് കണ്ട് റെയിൽവേ ട്രാക്കിലൂടെ ഓട്ടോ പാർക്ക് ചെയ്തിരുന്ന സ്ഥലത്തേക്ക് നടന്നുവരുന്നതിനിടെ എങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപം വെച്ച് തൃശൂർ ഭാഗത്തുനിന്ന് വന്നിരുന്ന ട്രെയിൻ തട്ടുകയായിരുന്നു. അപകടത്തിൽ സുഹൃത്ത് അരുണിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഉടൻ ഇരുവരെയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിച്ചെങ്കിലും രമേഷ് ബാബു മരണപ്പെടുകയായിരുന്നു. തൃശ്ശൂർ കൺട്രോൾ റൂമിലെ ജീവനക്കാരനാണ് രമേഷ് ബാബു