തൃശൂർ കൊടുങ്ങല്ലൂർ അഞ്ചപ്പാലത്ത് മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
മേത്തല എൽതുരുത്ത് സ്വദേശി 20 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.
ഇന്നലെ രാത്രിയിലായിരുന്നു അപകടം
ബൈക്കിൻ്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ആദിത്യൻ.
ഗുരുതരമായി പരിക്കേറ്റ ആദിത്യനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം