IJKVOICE

ഗതാഗത സൗകര്യം വർദ്ധിപ്പിക്കണം

ഇരിങ്ങാലക്കുട : നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിൽ പെട്ട കണ്ഠേശ്വരം, കൊരുമ്പിശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഗതാഗത സൗകര്യം വർദ്ധിപ്പിക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇവിടെക്ക് സർവ്വീസ് നടത്തി കൊണ്ടിരുന്ന മൂന്നു ബസ്സുകളും ഇപ്പോൾ ഇങ്ങോട്ടു വരാതെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിക്കുന്നതിനാൽ ഈ പ്രദേശത്തു താമസിക്കുന്നവർ നഗരത്തിലെത്താൻ ഏറെ ബുദ്ധിമുട്ടുന്നതായി യോഗം വിലയിരുത്തി.

യോഗത്തിൽ പ്രസിഡണ്ട് വിങ് കമാണ്ടർ (റിട്ട) ടി എം രാംദാസ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ ഹേമചന്ദ്രൻ റിപ്പോർട്ടും, ട്രഷറർ ബിന്ദു ജിനൻ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

അസോസിയേഷൻ്റെ പ്രവർത്തന പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ കൂടുതൽ സി. സി. ടി. വികൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

ശ്രീധരൻ നടുവളപ്പിൽ, എ സി സുരേഷ്, രാജീവ് മുല്ലപ്പിള്ളി, ഷാജി തറയിൽ, പോളി മാന്ത്ര, കെ ഗിരിജ, വിജയരാഘവൻ, ബാബു എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി രാജീവ് മുല്ലപ്പിള്ളി (പ്രസിഡണ്ട്), കെ. ഹേമചന്ദ്രൻ (വൈസ് പ്രസിഡണ്ട്), കെ. ഗിരിജ (സെക്രട്ടറി), കെ. ബാലകൃഷ്ണൻ (ജോയിൻ്റ് സെക്രട്ടറി), ബിന്ദു ജിനൻ (ട്രഷറർ), ഇ. എം. പ്രവീൺ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു