ചേർപ്പിൽ എട്ടുപേർക്ക് തെരുവുനായയുടെ കടിയേറ്റു.ശനിയാഴ്ച രാവിലെ
ചേർപ്പ് സിഎൻഎൻ സ്കൂൾ പരിസരം മുതൽ ചേർപ്പ് ഗവ.സ്കൂൾ പരിസരം വരെ റോഡിലൂടെ ഓടിയ നായ വഴിയാത്രക്കാരെ കടിക്കുകയായിരുന്നു.പരിക്കേറ്റവർ ചേർപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലും തൃശ്ശൂർ മെഡിക്കൽ കോളേജിലുമായി ചികിത്സ തേടി.
അമ്മാടം റോഡിലേക്ക് തിരിയുന്ന ഭാഗത്ത് നാട്ടുകാർ ചേർന്ന് നായയെ പിടികൂടി.ചേർപ്പ് മൃഗാശുപത്രിയിൽ നായ നിരീക്ഷണത്തിലാണ്.