ആളൂർ : 2/ 5 /25 തീയതി ഉച്ചക്ക് 2.45 മണിക്ക് വീട്ടിൽ ഉച്ചത്തിൽ പാട്ടുവെച്ചതിലുള്ള വിരോധത്തിൽ പോട്ട, ഉറുമ്പുംകുന്ന് ചാലച്ചൻ വീട്ടിൽ , വിനു, 25 വയസ്സ് എന്നയാളുടെ അമ്മാവന്റെ കല്ലേറ്റുംകര മാനാട്ടുകുന്ന് ഉള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി അമ്മാവന്റെ വീട്ടിൽ സംസാരിച്ചിരുന്ന വിനുവിനെ കത്തിവീശി കൊലപ്പെടുത്താൻ ശ്രമിച്ച കാര്യത്തിന് ആളൂർ മാനാട്ടുകുന്ന് പെരിപ്പറമ്പിൽ വീട്ടിൽ മുറി രതീഷ് എന്നു വിളിക്കുന്ന രതീഷ് എന്നയാളെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സൽ എം അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ രതീഷിനെ റിമാന്റ് ചെയ്തു.
മുറി രതീഷ് ആളൂർ പോലീസ് സ്റ്റേഷൻ റൗഡിയാണ്. രതീഷിന് കൊടകര പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസുകളും ഒരു കവർച്ച കേസും ആളൂർ പോലീസ് സ്റ്റേഷനിൽ 2 വധശ്രമകേസുകളും മൂന്ന് അടിപിടികേസുകളും അടക്കം 8 ഓളം ക്രിമിനൽ കേസുകളിലെ പ്രതിയാണ്. രതീഷിനെതിരെ 2024 ൽ തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ചതിന് റിമാൻഡ് ചെയ്തിരുന്നതുമാണ്.
ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ,സ്റ്റീഫൻ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ഹരികൃഷ്ണൻ, അനീഷ്, അനൂപ്,നിഖിൽ എന്നിവരാണ് ഉണ്ടായിരുന്നത്