IJKVOICE

ബസ് കയറി യാത്രികൻ മരിച്ചു

ചേർപ്പ്: കണിമംഗലം മേൽപാലത്തിന് സമീപം ബസ് കയറി ബൈക്ക് യാത്രികൻ മരിച്ചു.ചേർപ്പ് പെരുമ്പിള്ളിശ്ശേരി ആലേക്കാട്ട് മന റോഡിൽ കോച്ചേരിപറമ്പിൽ ത്യാഗരാജൻ്റെയും രാധയുടെയും മകൻ വിനോദ്കുമാർ (37) ആണ് മരിച്ചത്.കുരിയച്ചിറ കല്യാൺ സിൽക്സ് ഗോഡൗണിൽ ലിഫ്റ്റ് ഓപ്പറേറ്റർ ആണ്.ജോലിക്ക് പോകുന്നതിനിടയിൽ ശനിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.കൊടുങ്ങല്ലൂരിൽ നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് വിനോദ് കുമാർ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു .കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.സഹോദരി വിദ്യ.