IJKVOICE

സമ്മർ ക്യാമ്പ് വിദ്യാർത്ഥികൾ സംവദിച്ചു

മുകുന്ദപുരം പബ്ലിക് സ്കൂളിൽ ഇന്ത്യൻ ഫുട്ബോൾ കോച്ച് ജോ പോൾ അഞ്ചേരിയുമായി കുട്ടികൾ സംവദിച്ചു.

നടവരമ്പ്: മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിനോടനുബന്ധിച്ച് ഇന്ത്യൻ ഫുട്ബോൾ കോച്ചിംഗ് താരം ജോ പോൾ അഞ്ചേരിയുമായി സമ്മർ ക്യാമ്പ് വിദ്യാർത്ഥികൾ സംവദിച്ചു. അദ്ധ്യാപിക ശ്രീമതി ഷൈജി ജോസ് സ്വാഗതപ്രസംഗം നടത്തി.മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ജിജി കൃഷ്ണ ശ്രീ ജോ പോൾ അഞ്ചേരിയെ പൊന്നാട അണിയിച്ചു കൊണ്ട് സ്വീകരിക്കുകയും അധ്യക്ഷ പ്രസംഗം നിർവഹിക്കുകയും ചെയ്തു. അഡ്മിനിസ്ട്രേറ്റർ ശ്രീമതി ലളിത വി, പിടിഎ പ്രസിഡന്റ് ശ്രീ വിനോദ് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഫുട്ബോൾ കളിയെ കുറിച്ചുള്ള കുട്ടികളുടെ ആകാംക്ഷോജ്വലമായ ചോദ്യങ്ങൾക്ക് അദ്ദേഹം വ്യത്യസ്തവും രസകരവുമായ ഉദാഹരണങ്ങൾ സഹിതം മറുപടികൾ നൽകി. അദ്ധ്യാപിക ശ്രീമതി രാഗി രാമൻ നന്ദി പ്രസംഗം നിർവഹിച്ചു