IJKVOICE

കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു

തൃശൂർ മണ്ണുത്തി ചേരുംകുഴിയിൽ സഹോദരനൊപ്പം കുളിക്കാൻ പോയി കുളത്തിൽ വീണ ജേഷ്ഠൻ മരിച്ചു. ചേരുംകുഴി സ്വദേശി നീർച്ചാലിൽ സുരേഷിന്റെ മകൻ 10 വയസ്സുള്ള സരുൺ ആണ് മരിച്ചത്. സഹോദരൻ 8 വയസുള്ള വരുൺ കുളത്തിന്റെ ഭിത്തിയിൽ പിടിച്ചു നിന്ന് രക്ഷപ്പെട്ടു. വെള്ളത്തിൽ വീണ സരുണിനെ പുറത്തെടുത്ത് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റബർ ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് ചേരുംകുഴി മുരുക്കുംകുണ്ടിൽ നാല് വർഷമായി വാടകയ്ക്ക് താമസിച്ചുവരികയാണ്.പാലക്കാട് സ്വദേശിയാണ്. ആശാരിക്കാട് സ്കൂളിലെ വിദ്യാത്ഥിയാണ് മരിച്ച സരുൺ.