IJKVOICE

ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു

ജനറൽ ആശുപത്രി ഇരിങ്ങാലക്കുടയിൽ സ്റ്റാഫ് കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച് “കൃഷിയാണ് ലഹരി ” എന്ന ആശയം ഉൾകൊണ്ട് ആശുപത്രിയിലെ വിവിധ ബ്രിഗേഡ് കളുടെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി തൈ നടീലും മറ്റ് പച്ചക്കറി തൈകളും നടീലും ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ :എം .ജി ശിവദാസ് ഉദ്ഘാടനം ചെയ്തു . ഡോ .അരുൺ .കെ ഐപ്പ് , പ്രഭ വി.പി (ലെ സെക്രട്ടറി &ട്രഷറർ ), ഉമാദേവി .പി (നഴ്സിംഗ് സൂപ്രണ്ട് ), പ്രീതി .കെ .ട്ടി (സീനിയർ നഴ്സിംഗ് ഓഫീസർ ), ആനി.എൻ. ഓ (സീനിയർ നഴ്സിംഗ് ഓഫീസർ)എന്നിവർ സംസാരിച്ചു . ജീവനക്കാർക്ക് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു