IJKVOICE

കുഴഞ്ഞുവീണുമരിച്ചു

മാള മേലഡൂരിൽ വെച്ച് സ്‌കൂൾ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർ കുഴഞ്ഞുവീണുമരിച്ചു. കുരുവിലശ്ശേരി സ്വദേശി മാരിക്കൽ കരിപ്പാത്രവീട്ടിൽ സഹദേവൻ(64)ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലോടെ പൂപ്പത്തി സരസ്വതി വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോകുമ്പോഴായിരുന്നു കുഴഞ്ഞുവീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല