ഇരിങ്ങാലക്കുട : ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന പി കെ ചാത്തൻ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തിൽ സി പി ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി സ കെ.ജി. ശിവാനന്ദൻ പുഷ്പാർച്ചന നടത്തി അനുസ്മരിച്ചു. പൊറുത്തശ്ശേരി ലോക്കൽ സെക്രട്ടറി പി ആർ രാജൻ അധ്യക്ഷത വഹിച്ചു.സിപിഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ,ജില്ലാ കൗൺസിൽ അംഗങ്ങളായ പി.മണി,എൻ . കെ ഉദയപ്രകാശ്, അഡ്വ: പി.ജെ ജോബി, ബിനോയ് ഷബീർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ,മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.ആർ രമേഷ്,കെ.എസ് പ്രസാദ്,വിഎസ് ഉണ്ണികൃഷ്ണൻ,എന്നിവർ സന്നിഹിതരായിരുന്നു.മണ്ഡലം കമ്മറ്റി അംഗം അൽഫോൻസാർ തോമസ് സ്വാഗതവുംലോക്കൽ കമ്മിറ്റിയംഗം പി.സി രഘു നന്ദിയും പറഞ്ഞു