മാപ്രാണം സെൻ്ററിലെ ബസ് സ്റ്റോപ്പിന് സമീപം സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ എ ടി എം ന് മുന്നിലായി ചോര പാടുകൾ ആശങ്ക പരത്തി. ശനിയാഴ്ച്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തൊട്ടടുത്ത് പൊടിയിൽ രാജാവിൻ്റെ മകൻ എന്ന് എഴുത്തുമുണ്ട്. ഇരിങ്ങാലക്കുട പോലിസിൽ വിവരം അറിയിച്ചിട്ടുണ്ട്. ബാങ്കിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്