IJKVOICE

ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു

ഇരിങ്ങാലക്കുടയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരണപ്പെട്ടു. എടക്കുളം സ്വദേശി വില്ലമംഗല്ലത്ത് ബാബുവിൻ്റെയും സിന്ധുവിൻ്റെയും മകൻ രാഹുൽ (23) ആണ് അപകടത്തിൽ മരണപ്പെട്ടത്.ചൊവ്വാഴ്ച്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. മൂന്ന്പിടിക ഇരിങ്ങാലക്കുട റൂട്ടിൽ കെ എസ് ഇ ലിമിറ്റഡ് കമ്പനിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ തെന്നി നിയന്ത്രണം വിട്ട് കാറിലിടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുക്കാർ പറഞ്ഞു. അപകടത്തിൽ ഗുരുതര പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കില്ലും ജീവൻ രക്ഷിക്കാൻ ആയില്ല