IJKVOICE

സിനിമാ തിയറ്ററിലെ ആക്രമണം

ഇരിങ്ങാലക്കുട : 03-08-2025 തിയ്യതി രാത്രി 10.00 മണിയോടെ ചെമ്പകശ്ശേരി സിനിമാ തിയ്യേറ്ററിനു മുൻവശം റോഡിൽ വെച്ച് സിനിമ കഴിഞ്ഞിറങ്ങിയ കോണത്തുകുന്ന് സ്വദേശി മുത്രത്തിപറമ്പിൽ വീട്ടിൽ അക്ഷയ് 31 വയസ്സ്, ഇരിങ്ങാലക്കുട മഠത്തിക്കര സ്വദേശി ആഴ്ചങ്ങാടൻ വീട്ടിൽ ലിന്റോ 30 വയസ്സ്, കാറളം താണിശ്ശേരി സ്വദേശി കൂനമ്മാവ് വീട്ടിൽ സോജിൻ 28 വയസ്സ്, പെരിങ്ങോട്ടുകര കിഴക്കുമുറി സ്വദേശി പ്ലാവിൻകൂട്ടത്തിൽ വീട്ടിൽ വിഷ്ണു 29 വയസ്സ് എന്നിവരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കത്തി കൊണ്ടും, കല്ല് കൊണ്ടും, കൈ കൊണ്ടും ആക്രമിച്ച് പരിക്കേൽപിച്ച കേസിലാണ് നിയമവുമായി പൊരുത്തപ്പെടാത്ത 3 കുട്ടികളെ അപ്രഹന്റ് ചെയ്തത്. ഇവരെ ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരമുള്ള നടപടികൾക്ക് ശേഷം ചൈൽഡ് വെൽഫെയർ കമ്മറ്റി മുമ്പാകെ ഹാജരാക്കും.

ഇരിങ്ങാലക്കുട ചെമ്പശ്ശേരി തിയറ്ററിൽ സിനിമ കാണാൻ പോയ യുവാക്കൾ ഇന്റർവെൽ സമയത്ത് തിയറ്ററിലെ യൂറിനൽ റൂമിൽ വെച്ച് നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടിയുടെ ഷോൾഡറിൽ തട്ടിയതിനെ തുടർന്ന് ഇരു കൂട്ടരും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാക്കളെ നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികൾ ചേർന്ന് ആക്രമിച്ചത്. ആക്രമണത്തിൽ ലിന്റോയ്ക്ക് വലത് ഷോൾഡറിലും, പുറത്തും, രണ്ട് കൈമുട്ടിലും കത്തി കുത്തിൽ പരിക്കേറ്റു, സോജിന് കല്ല് കൊണ്ടുള്ള ആക്രമണത്തിൽ തലയിലും ചുണ്ടിലും പരിക്കേറ്റിട്ടുണ്ട്, അക്ഷയ് വിഷ്ണു എന്നിവർക്ക് കല്ലേറിലും കൈ കൊണ്ടുള്ള ആക്രമണത്തിലും പരിക്ക് പറ്റി.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. മാരായ കൃഷ്ണ പ്രസാദ്, ദിനേഷ് കുമാർ.പി.ആർ, സഹദ്, ജി.എ.എസ്.ഐ ഗോപകുമാർ, ജി.എസ്.സി.പി.ഒ രഞ്ജിത്ത്.എം.ആർ, ഹബീബ്.എം.എ, സി.പി.ഒ മാരായ ഷാബു.എം.എം, ഉമേഷ് എന്നിവർ ചേർന്നാണ് കേസ് അന്വേഷിക്കുന്നത്