മദ്യപാനത്തെ തുടർന്ന് തർക്കം ഇരിങ്ങാലക്കുട കനാൽ ബേയ്സിൽ രണ്ട് പേർക്ക് കുത്തറ്റു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം. ബന്ധുക്കൾ ഒരുമ്മിച്ചിരുന്നുള്ള മദ്യപാനത്തിനിടെ തർക്കം നടക്കുകയും കത്തികുത്തിൽ എത്തികയുമായിരുന്നു. ഇരിങ്ങാലക്കുട സ്വദേശികളായ അരിക്കാട്ട് പറമ്പിൽ വീട്ടിൽ ഹിരേഷ് (39) സന്ദീപ് (45) എന്നിവർക്കാണ് കുത്തേറ്റത്. ഇരിങ്ങാലക്കുട പോലീസ് എത്തി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി