കേരള പ്രിന്റേഴ്സ് അസ്സോസിയേഷൻ
നാമമാത്രമായ മുതൽ മുടക്കിൽ ജിവനക്കാരെ ഉൾപ്പെടുത്തി കുറഞ്ഞ സ്വയംതൊഴിൽ സംരംഭങ്ങളായി പ്രവർത്തിക്കുന്നവയാണ് പ്രിന്റിംഗ് പ്രസ്സുകളിൽ അധികവും. മലിനീകരണം തീരെ ഇല്ലാതെ, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പ്യൂട്ടർ നിയന്ത്രിതമായാണ് നിലവിൽ ഡിജിറ്റൽ അച്ചടിയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് നേടുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിപത്രം ഹാജരാക്കണമെന്ന നിർദ്ദേശം നിരവധി ചെറുകിട പ്രസ്സുടമസ്ഥരെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചിരിക്കുന്നു. ഒന്നോ രണ്ടോ ജീവനക്കാരുള്ള ചെറുകിട പ്രസ്സുകളേയും കോടിക്കണക്കിന് രൂപ വിലയുള്ള മെഷിനറികളും നൂറുകണക്കിന് ജീവനക്കാരുമായി പ്രവർത്തിക്കുന്ന പത്രസ്ഥാപനങ്ങളേയും ഒരേ കാറ്റഗറിയിൽ ഉൾപ്പെടുത്തിയതാണ് ഈ പ്രതിസന്ധിക്ക് കാരണം. ആയതിനാൽ 5 എച്ച്.പി.-യിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന അച്ചടി സ്ഥാപനങ്ങളെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്സ് അസ്സോസിയേഷൻ ആവശ്യപ്പെട്ടു.
സംഘടനയുടെ 40-ാമത് റൂബി ജൂബിലി തൃശൂർ ജില്ലാ സമ്മേളനം 2025 ആഗസ്റ്റ് 17 ഞായറാഴ്ച ഇരിങ്ങാലക്കുട കല്ലട റീജൻസിയിൽ നടത്തി. സമ്മേളനം ജില്ലാ പ്രസിഡണ്ട് സണ്ണി കുണ്ടുകുളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് വൈ. വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ നിരീക്ഷകൻ എം എസ് വികാസ് മുഖ്യപ്രഭാഷണം നടത്തി
സംസ്ഥാന – ജില്ലാ ഭാരവാഹികളായ എം. എസ്. വികാസ്, രാജീവ് ഉപ്പത്ത്, പി.സി. സിദ്ധൻ, കെ. എൻ. പ്രകാശ്, പി. ബിജു, സി. കെ. ഷിജുമോൻ, ബൈജു ടി.എസ്., ബൈജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അച്ചടി ഉൽപ്പന്നങ്ങൾക്ക് 12% ജി.എസ്.ടി. നിരക്ക് ബാധകമാക്കുക, സർക്കാർ – അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ അച്ചടി ജോലികൾ കേരളത്തിലെ പ്രസ്സുകൾക്ക് മാത്രം നൽകുക, അച്ചടി സ്ഥാപനങ്ങൾക്ക് പ്രത്യേകം ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്തുക, കോട്ടയം വെള്ളൂരിലുള്ള കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ പ്രിന്റിങ്ങിനാവശ്യമായ എല്ലാ പേപ്പറുകളും ഉൽപ്പാദിപ്പിക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അച്ചടിവിരുദ്ധ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടന പ്രക്ഷോഭരംഗത്താണെന്നും ഭാരവാഹികൾ അറിയിച്ചു.
സണ്ണി കുണ്ടുകളം, പ്രസിഡൻ്റ്
പി. ബിജു സെക്രട്ടറി
സി.കെ. ഷിജുമോൻ ട്രഷറർ