IJKVOICE

യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു

കൊടുങ്ങല്ലൂർ : കടം വാങ്ങിയ തുക തിരികെ കൊടുക്കാൻ വൈകിയതിന് യുവാവിനെ നാരായണമംഗലം സെന്ററിൽ വച്ച് മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. 06-09-2025 തിയ്യതി വൈകീട്ട് 04.30 മണിയോടെ നാരായണമംഗലം സ്വദേശി വട്ടപറമ്പിൽ വീട്ടിൽ നിഖിൽരാജ് 40 വയസ് എന്നയാൾ ഷാജി എന്നയാളിൽ നിന്ന് വാങ്ങിയ 500 രൂപ തിരികെ കൊടുക്കാൻ വൈകിയതിന്റെ വൈരാഗ്യത്താൽ നിഖിൽ രാജിനെ തടഞ്ഞു നിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ എടുത്ത കേസിലെ പ്രതികളായ സംഭവത്തിൽ കരുപടന്ന മുസാഫരിക്കുന്ന് സ്വദേശി വടക്കൂട്ട് വീട്ടിൽ ഷാജി 41 വയസ്സ്, സൃഹൃത്തു് ഉഴവത്തുകടവ് പുല്ലൂറ്റ് സ്വദേശി കൊപ്പറമ്പിൽ വീട്ടിൽ വിനോദ് 45 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഷാജി ഓൺലൈനിൽ നിന്നും സ്പ്രേ ഓർഡർ ചെയ്ത് നൽകുന്നതിനായി നിഖിൽ രാജിന് 500 രൂപ നൽകിയിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് ഓർഡർ ചെയ്യേണ്ടെന്നും പണം തിരികെ കൊടുക്കാനും ആവശ്യപ്പെട്ടിരുന്നു. ആസമയം നിഖിൽ രാജിന്റെ കൈവശം പണം ഇല്ലാത്തതിനാൽ നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രണ്ടാഴ്ച മുമ്പ് പണം നൽകാത്തിനെ ചൊല്ലി ഷാജി നിഖിൽ രാജിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. പിറ്റേ ദിവസം നിഖിൽ രാജിന്റെ കസിൻ ഷാജിക്ക് 500 രൂപ നൽകിയിരുന്നു. 500 രൂപ നൽകുന്ന സമയത്ത് നിഖിൽ രാജും ഷാജിയും സുഹൃത്തുക്കളായിരുന്നതിനാൽ രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിന് പരാതി നൽകിയിരുന്നില്ല.

ഷാജി കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, കൈപ്പമംഗലം, മതിലകം, മുനമ്പം പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമക്കേസിലും, നാല് അടിപിടിക്കേസിലും, രണ്ട് കവർച്ചാ കേസുകളിലും അടക്കം ആകെ 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

വിനോദിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു ക്രിമിനൽക്കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, എസ്.ഐ സാലിം, ജി.എസ്.സി.പി.ഒ ജിജിൻ ജെയിംസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്