IJKVOICE

ഇരിങ്ങാലക്കുട സ്വദേശി എം.സുധീർ മാസ്റ്റർക്ക് സംസ്ഥാന അധ്യാപക അവാർഡ്

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുള്ള സംസ്ഥാന അവാർഡ് ഇരിങ്ങാലക്കുട സ്വദേശി എം. സുധീർ മാസ്റ്റർക്ക്

ദീർഘകാലം ഇരിങ്ങാലക്കുട ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായി പ്രവർത്തിച്ച വേളയിൽ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് സുധീർ മാസ്റ്ററെ ഈ അവാർഡിനർഹനാക്കിയത്.

2005 ജനുവരി 19 ഇരിങ്ങാലക്കുട മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ ഭൂമിശാസ്ത്ര അധ്യാപകനായി സർവ്വീസ് ആരംഭിച്ച സുധീർ മാസ്റ്റർ 2007 ൽ നാഷണൽ സർവ്വീസ് സ്കീം ( എൻ.എസ്.എസ്) പ്രോഗ്രാം ഓഫീസർ ആയി. 2011 മുതൽ എൻ.എസ്.എസ് ജില്ലാ കൺവീനറായും.പരീക്ഷാ ഘട്ടങ്ങളിൽ ഡബിൾ വാല്യുവേഷൻ ക്യാമ്പിൻ്റെ കോർഡിനേറ്റർ ആയും ക്യാമ്പ് ഓഫീസർ ആയും പ്രവർത്തിച്ചു.ജില്ലാ പരീക്ഷാ സ്ക്വാഡിലും അംഗമായിരുന്നു.

കായിക അധ്യാപകനില്ലാത്ത ബോയ്സ് സ്കൂളിൽ പതിനൊന്ന് വർഷം കായികാധ്യാപകനായും പ്രവർത്തിച്ചു. 2024 മാർച്ചിൽ കൊടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആയി പ്രവർത്തനം ആരംഭിച്ചു.

ഇരിങ്ങാലക്കുട ഗായത്രി ഹാളിന് അടുത്ത് അണിമംഗലം അപ്പാർട്ട്മെൻ്റിലാണ് താമസം. സ്മിത ഭാര്യയും സി എ വിദ്യാർഥിനി ഗായത്രി മകളുമാണ്.

സെപ്റ്റംബര്‍ 10ന് വൈകുന്നേരം 2.30ന് തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റു വാങ്ങും