കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മിൽജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി…*
*2025 വർഷത്തിൽ ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്. ഇതിൽ 57 ഗുണ്ടകളെ തടങ്കലിൽ അടച്ചിട്ടുളളതും, 112 ഗുണ്ടകളെ നാടുകടത്തുന്നതുൾപ്പടെയുളള നടപടികൾ സ്വീകരിച്ചിട്ടുളളതാണ്.*
*തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ ഐ.പി.എസ് നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.*
ആളൂർ : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ മുരിയാട് വില്ലേജിൽ , ഉളളാട്ടിക്കുളം വീട്ടിൽ മിൽജോ (29 വയസ്സ്) എന്നയാളെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടക്കുന്നതിനു വേണ്ടി അറസ്റ്റ് ചെയ്യത്. നടപടിക്രമങ്ങൾക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
ആളൂർ പോലീസ് സ്റ്റേഷൻ റൌഡിയായ മിൽജോക്ക് മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും ആളൂർ പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും അടിപിടി കേസും അടക്കം പതിനൊന്ന് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോൻ ബി, സബ്ബ് ഇൻസ്പെക്ടർ ജോര്‍ജ്ജ്, സിവിൽ പോലീസ് ഓഫീസർമാരായ ജിബിന്‍, ആഷിക്, ശ്രീജിത്ത് എന്നിവരാണ് കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്യ
തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐ.പി.എസ് ന്റെ മേൽനോട്ടത്തിൽ ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്