ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി അഡ്വ. രാജേഷ് തമ്പാന്‍ സോഷ്യല്‍മീഡിയായിലൂടെ പങ്കുവെച്ചിരുന്ന കുറിപ്പുകളുടെ സമാഹാരം മുക്കുടി പുരത്തെ വിശേഷങ്ങള്‍ ഹൈക്കോടതി ജസ്റ്റീസ് വി.ജി. അരുണ്‍ കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ. ശ്രീകുമാറിന് നല്‍കി പ്രകാശനം ചെയ്തു. യോഗം മന്ത്രി ആര്‍. ബിന്ദു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. വി.എസ്. വസന്തന്‍, എന്‍.കെ. ഉദയപ്രകാശ്, എം.കെ. അനിയന്‍, അഡ്വ. കെ.ജെ. ജോണ്‍സന്‍, അഡ്വ. വിശ്വജിത്ത് തമ്പാന്‍, റഷീദ് കാറളം എന്നിവര്‍ സംസാരിച്ചു. അഡ്വ. രാജേഷ് തമ്പാന്‍ മറുപടി പ്രസംഗം നടത്തി