IJKVOICE

എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി

ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡണ്ട് കാരുകുളങ്ങര സ്വദേശി മൂലയില്‍ വീട്ടില്‍ പരേതരായ കരുണാകരപ്പിള്ളയുടെയും തങ്കമണിഅമ്മയുടെയും മകന്‍ എം എസ് കൃഷ്ണകുമാര്‍ (65) നിര്യാതനായി.മുപ്പത് വര്‍ഷത്തോളം ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ചെയര്‍മാനായിരുന്നു.കുറച്ച് കാലമായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അവിവാഹിതനാണ്. മാധ്യമ പ്രവര്‍ത്തകനായ മൂലയില്‍ വിജയകുമാര്‍ സഹോദരനാണ്