ഇരിങ്ങാലക്കുട : വെട്ടിക്കുറച്ച സർവ്വീസുകൾ പുന:സ്ഥാപിക്കുക, സർവ്വീസുകൾ നടത്തുന്നതിനാവശ്യമായ ജീവനക്കാരെ നിയമിക്കുക, കെ എസ് ആർ ടി സി ഇരിങ്ങാലക്കുട ഡെപ്പോവിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി നാട്ടുകാരേയും, ജനപ്രതിനിധികളേയും, വിവിധ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതിനിധികളേയും പങ്കെടുപ്പിച്ചു കൊണ്ട് “കെ എസ് ആർ ടി സി സംരക്ഷണ സദസ്സ്” സെപ്റ്റംബർ 25 (വ്യാഴാഴ്ച്ച) രാവിലെ 10 മണിക്ക് കണ്ഠേശ്വരത്തുള്ള കെ എസ് ആർ ടി സി ഡെപ്പോവിനു മുമ്പിൽ സംഘടിപ്പിക്കുമെന്ന് കെ എസ് ആർ ടി സി സംരക്ഷണ സമിതി ചെയർമാൻ രാജീവ് മുല്ലപ്പിള്ളി അറിയിച്ചു.
മുൻ ഗവ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ സദസ്സ് ഉൽഘാടനം ചെയ്യും