IJKVOICE

യുവതിയെ കുളത്തിൽ മരിച്ച നിലയിൽ

കാണാതായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.തൃശൂർ വരവൂർ പിലാക്കാട് സ്വദേശി 24 വയസ്സുള്ള ഗ്രീഷ്മയെയാണ് വരവൂർ മഞ്ഞച്ചിറ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയെ ഞായറാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.പോലീസിൻറെ നേതൃത്വത്തിൽ യുവതിക്കായി തിരച്ചിൽ നടത്തുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകിട്ട് വരവൂർ മഞ്ഞച്ചിറ കുളത്തിൽ യുവതിയുടെ ചെരിപ്പും ബാഗും കണ്ടത്.വടക്കാഞ്ചേരി ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുളത്തിൽ നടത്തിയ പരിശോധനയിലാണ് രാത്രി എട്ടുമണിയോടെ മൃതദേഹം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെറുതുരുത്തി, എരുമപ്പെട്ടി സി ഐമാരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.പാരാമെഡിക്കൽ വിദ്യാർഥിനിയാണ് മരിച്ച ഗ്രീഷ്മ. സംഭവത്തിൽ ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു