ജയപ്രകാശ് കെ എ ആണ് തൃശൂർ വിജിലൻസിന്റെ പിടിയിലായത്
ചാവക്കാട് അസിസ്റ്റന്റ് ലേബർ ഓഫീസർ ആയിരുന്നു ഇയാൾ നിലവിൽ എറണാകുളം ജില്ലാ ലേബർ ഓഫീസിലാണ് ജോലി ചെയ്യുന്നത്
ഗുരുവായൂരിലെ റസ്റ്റോറന്റിൽ താലിക ജീവനക്കാരുടെ എണ്ണം കൂടുതൽ ആണെന്നും നടപടി എടുക്കാതിരിക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്
ആഗസ്റ്റ് 30 നാണ് റസ്റ്റോറന്റിൽ പരിശോധനയ്ക്കായി എത്തുന്നത്
തുടർന്ന് സെപ്റ്റംബർ 16ന് റസ്റ്റോറന്റ് മാനേജറിൽ നിന്നും 5,000 രൂപ ഓഫീസിൽ വച്ച് കൈക്കൂലി വാങ്ങിയിരുന്നു
സെപ്റ്റംബർ 17 ന് ഇയാൾക്ക് എറണാകുളത്തേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു
ഈ വിവരം മറച്ചുവെച്ച്
വീണ്ടും അയ്യായിരം രൂപ കൂടി വേണമെന്ന് ആവശ്യപ്പെടുകയും പണം വാങ്ങാൻ ഇന്ന് ചാവക്കാട് എത്തിയപ്പോൾ ആണ് പിടിയിലായത്
എറണാകുളം ലേബർ ഓഫീസിലേക്ക് സ്ഥലം മാറിപ്പോയ വിവരം റസ്റ്റോറന്റ് ഉടമയോട് മറച്ചുവെച്ചാണ് ഇയാൾ വീണ്ടും 5,000 രൂപ വാങ്ങാൻ എത്തിയത്
റസ്റ്റോറന്റ് ഉടമ പണം കൈമാറുന്ന വിവരം തൃശൂർ വിജിലൻസ് ഡിവൈഎസ്പിയെ അറിയിക്കുകയായിരുന്നു
പണം വാങ്ങുന്നതിനിടെ വിജിലൻസ് കയ്യോടെ പിടികൂടുകയായിരുന്നു