ഇരിങ്ങാലക്കുട : ഡയറി ഫാം ഉടമയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.
ചേലൂർ പെരുവല്ലിപ്പാടം റോഡിൽ മാളിക വീട്ടിൽ സുമേഷ് (42) ആണ് മരിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി അതിരാവിലെ ചേലൂർ, കണ്ഠേശ്വരം, കൂടൽമാണിക്യം ക്ഷേത്രം പടിഞ്ഞാറെ നട തുടങ്ങിയ സ്ഥലങ്ങളിൽ പാൽ വിതരണം നടത്തി കുട്ടംകുളത്തിനു സമീപം സ്വാമീസ് ബേക്കറിക്കു മുമ്പിലായി രാവിലെ ഏഴു മണിയോടെ എത്തി ഒമ്പതു മണി വരെ പാൽ വിതരണം നടത്തിയിരുന്നു.
ഇന്നു രാവിലേയും സുമേഷ് പാൽ വിതരണത്തിന് എത്തിയിരുന്നു.
സംസ്കാരം വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ചേലൂർ പെരുവല്ലിപ്പാടത്തുള്ള വീട്ടുവളപ്പിൽ.
അമ്മ : പങ്കജം
ഭാര്യ : പരേതയായ നന്ദന
മകൻ : അർജ്ജുൻ (നാലാം ക്ലാസ് വിദ്യാർഥി)
സഹോദരങ്ങൾ : സുബീഷ്, സൗമ്യ