IJKVOICE

സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം

സെന്റ്.മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ റോവർ ആൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം.

ഇരിങ്ങാലക്കുട. വിദ്യാർത്ഥികളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയാൻ അവരെ വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തി സർഗാത്മക പ്രവർത്തനങ്ങളെ ഉയർത്താനും സാമുഹ്യ പ്രതിബദ്ധത വളർത്താനും സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമുഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂൾ രജത ജൂബിലി ആഘോഷങ്ങളോടനു

ബന്ധിച്ച് റോവർ ഏൻഡ് റെയിഞ്ചർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സ്കൂൾ മാനേജർ റവ.ഡോ. പ്രൊ.ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ആൻസൻ ഡൊമിനിക് പി, കത്തീഡ്രൽ ട്രസ്റ്റി പി.ടി. ജോർജ്, പി.ടി.എ.പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, രജത നിറവ് പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി, മുൻ പി.ടി.എ.പ്രസിഡന്റ് തോമസ് കാളിയങ്കര, സ്റ്റാഫ് സെക്രട്ടറി ഷാലി എ ടി, റോവർ ലീഡർ ജി ൻസൻ ജോർജ് മാസ്റ്റർ, പാർവതി ടീച്ചർ മേരി ആന്റണി എന്നിവർ പ്രസംഗിച്ചു. സ്കൗട്ട്സ് ഡിസ്ട്രിക്ട് കമ്മീഷണർ എൻ.സി. വാസു, ജില്ലാ സെക്രട്ടറി ഡൊമിനിക് പാറേക്കാട്ട്, ഡിസ്ട്രിക്ട് ട്രെയിനിങ്ങ് കമ്മീഷണർ പി.എം.ഐഷാബി, ഡിസ്ട്രിക്ട് ഓർഗനൈസിങ്ങ് കമ്മിഷണർ ജോയ്സി കെ കെ എന്നിവർ റോവർ റെയിഞ്ചർ യൂണിറ്റിൽ ചേർന്നിരിക്കുന്ന കുട്ടികൾക്ക് അംഗത്വം നൽകി