തൃശൂർ പുതുക്കാട് തെക്കെതൊറവ് ഗേറ്റിൽ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി വയോധിക മരിച്ചു.മുപ്ലിയം ഒറ്റാലി വീട്ടിൽ കേശവൻ്റെ ഭാര്യ 63 വയസുള്ള ശോഭനയാണ് മരിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് നാലിനായിരുന്നു അപകടം. തൊറവിലുള്ള മകളുടെ വീട്ടിലേക്ക് പോകാൻ റെയിൽപാത മുറിച്ചുകടക്കുന്നതിനിടെ തൃശൂർ ഭാഗത്തുനിന്ന് വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു