കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.പടിയൂര്‍ എടതിരിഞ്ഞി സ്വദേശി പുത്തനായില്‍ മോഹനന്‍ ഭാര്യ പുഷ്പ (78) യാണ് മരിച്ചത്.ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞാണ് എടതിരിഞ്ഞി സെന്ററില്‍ വച്ച് അപകടം നടന്നത്.റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന്പീടിക ഭാഗത്ത് നിന്നും വന്ന കാറിടിക്കുകയായിരുന്നു.അതേ കാറില്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പിന്നീട് തൃശ്ശൂരിലെ ജൂബീലി ആശുപത്രിയിലേയ്ക്കും കൊണ്ട് പോയെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.മക്കൾ :ബാബു, ബിന്ദു, അമ്പിളി, മനോജ്.
മരുമകൾ :അനിത, ബാബു, ഷാജി, സരിത