IJKVOICE

ഐ.എം. വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു

ജില്ലയിലെ കായികപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫുട്‌ബോള്‍ ഇതിഹാസമായ പത്മശ്രീ പുരസ്‌ക്കാര ജേതാവായ ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാകുന്നു. മാലിന്യകൂമ്പാരമായിരുന്ന ലാലൂര്‍ ഇനി ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന കായിക വിസ്മയത്തിന്റെ ഈറ്റില്ലമായി മാറുകയാണ്. അന്താരാഷ്ട്ര സ്‌പോര്‍ട്സ് കോംപ്ലക്‌സ് 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്റ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്‌ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് എന്നിവ ഒന്നാംഘട്ടത്തില്‍ പൂര്‍ത്തീകരിച്ച് സംസ്ഥാന കായിക വകുപ്പും തൃശ്ശൂര്‍ കോര്‍പ്പറേഷനും സംയുക്തമായി ഐ.എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിക്കുന്നു. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തീകരിക്കും.

നവംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. ഗ്രൗണ്ടിന്റെ ഉദ്ഘാടനം കേന്ദ്ര സഹ മന്ത്രി സുരേഷ്‌ഗോപി നിര്‍വ്വഹിക്കും. അക്വട്ടിക്‌സ് കോംപ്ലക്‌സിന്റെയും കായിക പ്രതിഭകളെ ആദരിക്കലും റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. പവലിയന്‍ ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിക്കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം പി. ബാലചന്ദ്രന്‍ എം.എല്‍.എയും ടെന്നീസ് കോര്‍ട്ടിന്റെ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എയും സമരഭടന്‍മാരെ ആദരിക്കല്‍ മുന്‍ വ്യവസായ, കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജനും കായിക പ്രതിഭകളെ ആദരിക്കല്‍ മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറും നിര്‍വ്വഹിക്കും. ചടങ്ങില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും.

2016ല്‍ അധികാരത്തിലേറിയ സര്‍ക്കാര്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം സമൂഹത്തിന് മാതൃകയാകുന്ന ഒരിക്കലും വിസ്മരിക്കാത്ത ഒരു വികസനത്തെ യാഥാര്‍ത്ഥ്യമാക്കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഐ.എം വിജയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യഥാര്‍ത്ഥ്യമാക്കിയത്. 2016 ല്‍ അന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായിരുന്ന എ.സി മൊയ്തീന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവരുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ നല്‍കിയ ബദല്‍ വികസന രേഖയില്‍ ഉള്‍പ്പെടുത്തിയ പ്രോജക്