ഇരിങ്ങാലക്കുടയില്‍ ബൈക്കും ബൈക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തില്‍ ഒരാള്‍ മരിച്ചു.പടിയൂര്‍ കനാല്‍ പാലത്തിന് പടിഞ്ഞാറ് വശത്തായി താമസിക്കുന്ന കോലത്ത് വീട്ടില്‍ മണിക്കുട്ടന് (64) ആണ് മരിച്ചത്.എടതിരിഞ്ഞിയില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് വരുന്ന വഴി സോള്‍വെന്റ് കമ്പനിയ്ക്ക് സമീപം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30 തോടെയാണ് അപകടം നടന്നത്.എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.അപകടത്തെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ മണിക്കുട്ടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കില്ലും ജീവന് രക്ഷിക്കാനിയില്ല.ഭാര്യ വത്സല.മക്കള്‍ മനു,മിന്നു.മരുമകന് നഹാസ്