ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 18-ാം വാർഷികം ജെ.സി.ഐ. മുൻ സോൺ പ്രസിഡന്റും ഇന്റർനാഷ്ണൽ ട്രെയിനറുമായ ഡോ. സിജു തോട്ടപ്പിള്ളി ഉൽഘാടനം ചെയ്തു.

ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 18-ാം വാർഷികം ജെ.സി.ഐ. മുൻ സോൺ പ്രസിഡന്റും ഇന്റർനാഷ്ണൽ ട്രെയിനറുമായ ഡോ. സിജു തോട്ടപ്പിള്ളി ഉൽഘാടനം ചെയ്തു. ജെ.സി.ഐ. ചാപ്ടർ പ്രസിഡന്റ് മെജോ ജോൺസൺ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, സോൺ വൈസ് പ്രസിഡന്റ് സോണി വർഗീസ് മുഖ്യാതിഥി ആയിരുന്നു ചാർട്ടർ പ്രസിഡന്റ് അഡ്വ. ജോൺ നിധിൻ തോമസ്, മുൻ പ്രസിഡന്റുമാരായ ഡയസ് കാരാത്രക്കാരൻ, അഡ്വ. ഹോബി ജോളി, ടെൽസൻ കോട്ടോളി, സെക്രട്ടറി ഷൈജോ ജോസ്, ട്രഷറർ സാന്റോ വിസ്മയ എന്നിവർ പ്രസംഗിച്ചു . വാർഷികത്തിന്റെ ഭാഗമായി പാലപ്പിള്ളി ചക്കിട്ടപ്പാറ കോളനിയിലും മലക്കപ്പാറ കോളനിയിലേയും നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി, ഹരിതം 2023 പദ്ധതികൾക്ക് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *