ആളൂർ കദളിച്ചിറയിൽ ഇലക്ട്രിക് സ്കൂട്ടറിൽ പോലീസ് ജീപ്പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു. ആളൂർ കദളിച്ചിറ പീണിക്കപറമ്പിൽ രാജുവിന്റെയും ബീനയുടെയും മകൻ ജുവിൻ(16) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് രാജ ഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജുവിന്റെ മരണം ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചു.
സുഹൃത്തായ ആനത്തടം തയ്യിൽ അനന്തകൃ ഷ്ണൻ (18) ഗുരുതര പരിക്കുകളോടെ ആസ്റ്റർ മെഡി സിറ്റിയിൽ ചികിത്സയിലാണ്.
ഒരു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്ന പതിനാറുകാരൻ ജൂവിൻ രാജുവിൻ്റെ വേർപാട് നാടിനാകെ കണ്ണീരായി. മകനെ നഷ്ടപ്പെട്ട ആഴമേറിയ ദുഃഖത്തിനിടയിലും മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചമേകാൻ ആളൂർ ആനത്തടം പീണിക്കപറമ്പിൽ ജൂവിൻ്റെ മാതാപിതാക്കൾ മുന്നോട്ടുവന്നു. ഏഴ് പേർക്കാണ് അപകടത്തിൽ പൊലിഞ്ഞ ഈ കൗമാരക്കാരൻ ജീവിതത്തിൻ്റെ പുതുവെളിച്ചം പകർന്നു നൽകുന്നത്.
ചൊവ്വാഴ്ച പുലർച്ചെ 7.12-നാണ് ജൂവിന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. ജൂവിന്റെ മാതാവ് ബീന രാജു, ആളൂർ സെയ്ന്റ് ജോസഫ് പള്ളിയിലെ പാലിയേറ്റീവ് കെയർ അംഗവും, മരണാനന്തര നേത്രദാന കമ്മിറ്റിയിലെ സജീവ പ്രവർത്തകയുമാണ്. സൗദിയിൽ മെക്കാനിക് ആയി ജോലി ചെയ്യുന്ന പിതാവ് രാജു ചൊവ്വാഴ്ച നാട്ടിലെത്തി. ഇരുവരും ചേർന്ന് മകൻ്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കെ-സോട്ടോ വഴിയാണ് അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചത്. ജൂവിന്റെ കരൾ കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്കാണ് കൈമാറുന്നത്. ഒരു കിഡ്നി കോഴിക്കോട് ഗവൺമെൻറ് മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊരു കിഡ്നി എറണാകുളം ലിസി ഹോസ്പിറ്റലിലെ രോഗിക്കും കൈമാറും. ഹൃദയവും പാൻക്രിയാസും ലിസി ഹോസ്പിറ്റലിൽ ഉള്ള രോഗിക്കാണ് നൽ കുന്നത്. രണ്ട് കോർണിയകൾ അങ്കമാലി എൽ.എഫ്. ആശുപത്രിയിലെ കേരള ഐ ബാങ്ക് അസോസിയേഷന് കൈമാറി. ജൂവിൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ആരോഗ്യമന്ത്രി കെ. മുരളീധ രൻ, ജൂവിന് ആദരാഞ്ജലികൾ അർപ്പിച്ചു