മീൻപിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ
വെള്ളാങ്ങല്ലൂർ : മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിവട്ടം പൂവത്തുംകടവ് വയമ്പനാട്ട് വീട്ടിൽ സുമേഷ് (39) ആണ് മരിച്ചത്. ബുധൻ പകൽ 12ന് അമരിപ്പാടം കെട്ടിന് സമീപത്തെ പാടത്തെ വെള്ളത്തിലാണ് സുമേഷിനെ മുങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്കാരം വ്യാഴം പകൽ 12.30ന് വീട്ടുവളപ്പിൽ. അച്ഛൻ: ഉണ്ണികൃഷ്ണൻ. അമ്മ: സുഭദ്ര. സഹോദരൻ: സുധീഷ്.