വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ.

കളിച്ചും രസിച്ചും പഠിക്കാം….
സ്നേഹക്കൂടാരം ഒരുങ്ങി

വാട്ടർ മെട്രോയുടെ മാതൃകയിലുള്ള ക്ലാസ് റൂം, ചുവരിൽ മനോഹരമായ ചിത്രങ്ങൾ, കളിക്കാനും പഠിക്കാനും നിറയെ ഇടങ്ങൾ, പാവകളും വണ്ടികളും ഉള്ള കളിപ്പാട്ടക്കട, മുതലയുടെ മാതൃകയുള്ള ഒരു കുഞ്ഞു കുളം തുടങ്ങി കളിച്ചും രസിച്ചും പഠിക്കാൻ നിരവധി ഇടങ്ങൾ ഒരുക്കി വള്ളിവട്ടം ഗവൺമെന്റ് യുപി സ്കൂൾ.

വള്ളിവട്ടം ഗവ. യുപി സ്കൂളിൽ എസ് എസ് കെ, വെള്ളാങ്ങല്ലൂർ ബി ആർ സി വഴി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒരുക്കിയ സ്നേഹക്കൂടാരത്തിന്റെ ഉദ്ഘാടനം വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് എം എം മുകേഷ് നിർവഹിച്ചു.

സ്‌കൂള്‍ കെട്ടിടത്തിന്റെ 2 ക്ലാസ് മുറികളും ചുറ്റുപാടുമാണ് ഇതിനുവേണ്ടി പ്രയോജനപ്പെടുത്തിയത്. കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്‍, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍.

ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്കൂൾ വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വർണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും ചിന്തയും ഉണർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്.

ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജന ബാബു അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റി പറമ്പിൽ ചടങ്ങിൽ മുഖ്യാതിഥിയായി.
സ്നേഹ കൂടാരം നിർമ്മാണ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന ബിജുമോൻ, ലൈജു എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വള്ളിവട്ടം ജി യു പി സ്കൂൾ പ്രധാന അധ്യാപിക സി വി ബീന, സമഗ്ര ശിക്ഷാ കേരളം ഡി പി സി ഡോ. എൻ ജെ ബിനോയ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് ബിപിസി ഗോഡ്വിൻ റോഡ്രിഗ്‌സ്, പിടിഎ പ്രസിഡണ്ട് ടി വി ജോഷി ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *