IJKVOICE

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമായി അഡ്വ. കെ ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടു.

ഡല്‍ഹി നെഹ്രു പ്ലേസിലെ ഹോട്ടല്‍ ഇറോസില്‍ മെയ് 24ന് വൈകീട്ട് നടക്കുന്ന പ്രേത്യേക ചടങ്ങില്‍ വച്ച് പ്രഖ്യാപനം നടക്കും.രാജ്യത്തിന് അകത്തും പുറത്തുമായി നിരവധി ശാഖകളായി പ്രവര്‍ത്തിക്കുന്ന് ഐ സി എല്‍ ഫിന്‍കോര്‍പ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ സി എം ഡിയാണ് അഡ്വ. കെ ജി അനില്‍കുമാര്‍.നിലവില്‍ ഇന്ത്യ ക്യൂബ ട്രേഡ് കമ്മിഷ്ണറാണ് അദേഹം.ഇന്ത്യയും മിഡില്‍ ഈസ്റ്റും 33 ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ടൂറീസം ബ്ന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഐ സി എല്‍ ഫിന്‍കോര്‍പ്പിന്റെ നിരന്തര […]

ചേലൂരിൽ കാണാതായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

ചേലൂർ സ്വദേശി പൂതോട്ട് വീട്ടിൽ ബിജു (42) നെ ആണ് കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയ്യാളെ കാണ്മാനില്ലായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുന്നതിനിടെ വീട്ടിലേക്കുള്ള വഴിയിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത് ഇരിഞ്ഞാലക്കുട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്