ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിൽ മോഷണം
പൊറുത്തിശ്ശേരി കല്ലട ഭഗവതി ക്ഷേത്രത്തിൽ നടന്ന വലിയ തിരുവാതിരയിൽ നിന്നും. പ്രശസ്ത തിരുവാതിര കലാക്കാരി ഉമ സന്ദീപിന്റെ നേതൃത്വത്തിലാണ് തിരുവാതിര കളി അഭ്യസിപ്പിച്ചത്
മുരിയാട് എംപര്‍ ഇമ്മാനുവല്‍ ചര്‍ച്ച് ഭാരവാഹികള്‍ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനം സംഘടിപ്പിച്ചു
ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി.
പ്രധാനമന്ത്രി മോദിക്ക് സ്വാഗതമേകി ഇരിങ്ങാലക്കുടയില്‍ കൂടല്‍മാണിക്യം പരിസരത്ത് നിന്നും മഹിളാ ബൈക്ക് റാലി സംഘടിപ്പിച്ചു
തൃശ്ശൂർ : എത്രയിനം പൂവൻപഴത്തിന്റെ സ്വാദറിയാം. മിക്കവാറും ഒരിനം മാത്രം. എന്നാൽ, പൂവനിൽ തന്നെയുണ്ട് ഏറെ വൈവിധ്യങ്ങൾ. വലിയ പൂവൻ, ചെറിയ പൂവൻ, വർത്തമാൻ കുഞ്ഞുങ്ങൾക്ക് കുറുക്കായിനൽകുന്ന കുന്നൻകായയിൽ പൂച്ചക്കുന്നൻ എന്നിങ്ങനെ നിരവതി ഇനങ്ങളുണ്ട്. പൊപ്പൗലു, യങ്ങാമ്പി, ഭീം കോൽ, കൃഷ്ണവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന വാഴയിനങ്ങളിലെ അപൂർവശേഖരത്തെ പറ്റി കേട്ടിട്ടുണ്ടോ?, കേരള കാർഷിക സർവകലാശാലയ്ക്കുകീഴിൽ കണ്ണാറയിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രത്തിലാണ് വാഴയിലെ ഈ അമൂല്യജൈവവൈധ്യങ്ങളുടെ ശേഖരം. ഈ നാടൻ ഇനങ്ങൾക്കുപുറമേ സൗത്ത് അമേരിക്കയിൽനിന്നുള്ള പൊപ്പൗലു എന്ന നേന്ത്രൻ ഇനം, യങ്ങാമ്പി, ബിഗ് എബാംഗ, സാൻസിബാർ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ ഇനങ്ങളുമുണ്ട് ഗവേഷണകേന്ദ്രത്തിൽ. വജ്രജൂബിലിയുടെ നിറവിലെത്തിനിൽക്കുന്ന കേന്ദ്രത്തിൽ വാഴയിൽ മാത്രമല്ല, ചക്കയിലും ഗവേഷണം നടക്കുന്നുണ്ടെന്ന് േമധാവി ഡോ. വിമി ലൂയിസ് പറഞ്ഞു.
ട്രെയിനുകളിലേതുപോലെ ബൈക്കും സ്‌കൂട്ടറുമെല്ലാം ദൂരസ്ഥലങ്ങളിലേക്കെത്തിക്കാന്‍ ‘ബൈക്ക് എക്‌സ്പ്രസ്’ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. കൂറിയര്‍ സര്‍വീസ് വിജയകരമായതിനുപിന്നാലെ ലോജിസ്റ്റിക്‌സ് സര്‍വീസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതി ഉടന്‍ തുടങ്ങും. പ്രത്യേക വാനുകളിലാകും ഇരുചക്രവാഹനങ്ങളെത്തിക്കുക. പഴയ ബസ്സുകള്‍ ഇതിനായി ഉപയോഗിക്കും. കെ.എസ്.ആര്‍.ടി.സി.ക്ക് മുന്‍പ് ലോജിസ്റ്റിക്ക് വാനുകളുണ്ടായിരുന്നു. ആ മാതൃകയിലും രൂപത്തിലുമാകും പുതിയവയും തയ്യാറാക്കുക. പൊതുജനങ്ങളുടെ പ്രതികരണവും അഭിപ്രായവും പരിഗണിച്ചശേഷമാകും പദ്ധതിക്ക് അന്തിമരൂപം നല്‍കുക. നിരക്കു നിശ്ചയിച്ചിട്ടില്ല. നിലവില്‍ തീവണ്ടിമുഖേനയും ചരക്കുഗതാഗത കമ്പനികള്‍ വഴിയുമാണ് ഇരുചക്രവാഹനങ്ങള്‍ അയക്കുന്നത്. അതിനെക്കാള്‍ നിരക്കുകുറയ്ക്കാനാണ് കെ.എസ്.ആര്‍.ടി.സി.യുടെ ശ്രമം. ട്രെയിനും സ്വകാര്യ സ്ഥാപനങ്ങളുടെ സര്‍വീസുമില്ലാത്ത റൂട്ടുകള്‍ കോര്‍പ്പറേഷന്‍ കൂടുതലായി പ്രയോജനപ്പെടുത്തും. കെ.എസ്.ആര്‍.ടി.സി.യുടെ കൂറിയര്‍ സര്‍വീസ് ലാഭത്തിലാണ്. ആദ്യഘട്ടത്തില്‍ കുറവായിരുന്നെങ്കിലും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്. മിക്ക ഡിപ്പോകളിലും കൂറിയര്‍ സർവീസുണ്ട്. ദിവസം ഒന്നരലക്ഷം രൂപയോളം ഈയിനത്തില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇരുചക്രവാഹനനീക്കവും വിജയിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഇരിങ്ങാലക്കുട : വേളൂക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് അവിട്ടത്തൂർ സ്കൂളിന് സമീപം മാമ്പിള്ളി വീട്ടിൽ ഔസേപ്പ് മകൻ പോൾസൺ ( 73 )അന്തരിച്ചു.( മുൻ ജീവനക്കാരൻ ഡോൺ ബോസ്കോ ഹൈസ്കൂൾ മുംബൈ )

ഭാര്യ ഗ്രേസി. മക്കൾജിനു.റിനു.( ലണ്ടൻ ) മരുമക്കൾ പിന്റോതരകൻ പറമ്പിൽ. ആന്റണി ( ലണ്ടൻ ) പ്രസ് ക്ലബ്ബ് അംഗവും മാധ്യമ പ്രവർത്തകനുമായ ജോസ് മാമ്പിള്ളി സഹോദരനാണ്. സംസ്കാര കർമ്മം ( 28/12/23/ ) വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ.
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ അഴിമതി അന്വേഷിക്കാന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്,ബി ജെ പി കൗണ്‍സിലര്‍ സന്തോഷ് ബോബന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്
ആമ്പല്ലൂരിൽ നിയന്ത്രണംവിട്ട ടോറസ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി അപകടം.