തൃശ്ശൂർ : എത്രയിനം പൂവൻപഴത്തിന്റെ സ്വാദറിയാം. മിക്കവാറും ഒരിനം മാത്രം. എന്നാൽ, പൂവനിൽ തന്നെയുണ്ട് ഏറെ വൈവിധ്യങ്ങൾ. വലിയ പൂവൻ, ചെറിയ പൂവൻ, വർത്തമാൻ കുഞ്ഞുങ്ങൾക്ക് കുറുക്കായിനൽകുന്ന കുന്നൻകായയിൽ പൂച്ചക്കുന്നൻ എന്നിങ്ങനെ നിരവതി ഇനങ്ങളുണ്ട്. പൊപ്പൗലു, യങ്ങാമ്പി, ഭീം കോൽ, കൃഷ്ണവാഴ എന്നീ പേരുകളിൽ അറിയപ്പെടുന്ന വാഴയിനങ്ങളിലെ അപൂർവശേഖരത്തെ പറ്റി കേട്ടിട്ടുണ്ടോ?, കേരള കാർഷിക സർവകലാശാലയ്ക്കുകീഴിൽ കണ്ണാറയിൽ പ്രവർത്തിക്കുന്ന ഗവേഷണകേന്ദ്രത്തിലാണ് വാഴയിലെ ഈ അമൂല്യജൈവവൈധ്യങ്ങളുടെ ശേഖരം. ഈ നാടൻ ഇനങ്ങൾക്കുപുറമേ സൗത്ത് അമേരിക്കയിൽനിന്നുള്ള പൊപ്പൗലു എന്ന നേന്ത്രൻ ഇനം, യങ്ങാമ്പി, ബിഗ് എബാംഗ, സാൻസിബാർ എന്നിങ്ങനെ വൈവിധ്യമാർന്ന ഒട്ടേറെ ഇനങ്ങളുമുണ്ട് ഗവേഷണകേന്ദ്രത്തിൽ. വജ്രജൂബിലിയുടെ നിറവിലെത്തിനിൽക്കുന്ന കേന്ദ്രത്തിൽ വാഴയിൽ മാത്രമല്ല, ചക്കയിലും ഗവേഷണം നടക്കുന്നുണ്ടെന്ന് േമധാവി ഡോ. വിമി ലൂയിസ് പറഞ്ഞു.