IJKVOICE

തെങ്ങ് കടപുഴകി വീണു

മാപ്രാണം തളിയകോണത്ത് കനത്ത കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണു

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം

തൃശൂരിൽ കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്.കഴിഞ്ഞ 14നായിരുന്നു സംഭവം. തൃശൂർ ഈസ്റ്റ് പൊലീസിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.മലപ്പുറത്തേക്കുള്ള യാത്രക്കിടെ ബസിൽ വച്ച് ഇയാൾ യുവതിക്ക് നേരെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂരിൽ ബസിറങ്ങിയ യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. 2023ൽ സമാനമായ കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. അന്ന് നെടുമ്പാശ്ശേരിയിൽ കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവേ തൊട്ടടുത്തിരുന്ന നടിയും മോഡലുമായ […]

കാർത്ത്യായനി (87) നിര്യാതയായി

കരുവന്നൂർ : പനംങ്കുളം കുണ്ടായിൽ പരേതനായ ചന്ദ്രൻ ഭാര്യ കാർത്ത്യായനി (87) നിര്യാതയായി. സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 11.30 ന് വടൂക്കര ശമ്ശാനത്തിൽ

മൃതദേഹം കണ്ടെത്തി

എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ആദരാജ്ഞലികൾ

ആനന്ദപുരം കൊല്ലപറമ്പിൽ വിശ്വാമിത്രൻ 64 നിര്യാതനായി. ഹെഡ് ലോഡ് ജനറൽ വർക്കേഴ്സ് യൂണിയൻ CITU അംഗമായിരുന്നു ഭാര്യ കുമാരി മക്കൾ ശാരിക ശാലിനി ശരത്ത് മരുമക്കൾ സുഭാഷ് അനിൽകുമാർ അഞ്ജു

മരിച്ച നിലയില്‍ കണ്ടെത്തി

ചാലക്കുടി പരിയാരത്ത് വീട്ടമ്മയെ വീട്ടിനുള്ളില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പരിയാരം പള്ളിയ്ക്ക് സമീപം കരേടത്ത് വീട്ടില്‍ ഷൈജുവിന്റെ ഭാര്യ സിമി (45)യെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടത്. ഇസ്രായേലില്‍ ജോലിയ്ക്കു പോയിരുന്ന സിമി ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ബുധനാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സിമിയുടെ അമ്മയും മകളും പള്ളിയില്‍ പോയ സമയത്താണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ മൃതദേഹം കത്തികരിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. ചാലക്കുടി പോലീസും ഫയര്‍ […]

പ്രതിഷേധ കൂട്ടായ്മ

എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ഫെയര്‍ വാല്യു കുറച്ച് സര്‍ക്കാര്‍ അടിയന്തരമായി ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 20 ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മ

വി. ആർ. ദിനേശ് വാര്യർക്ക് ഡോക്ടറേറ്റ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലടി സംസ്കൃത സർവകലാശാല സംസ്കൃതം സാഹിത്യ വിഭാഗത്തിൽ ‘കേരളീയ കലകളിൽ ഗീതഗോവിന്ദത്തിന്റെ പ്രഭാവം’ എന്ന വിഷയത്തിൽ പ്രൊഫസർ ഡോ. വി. ആർ. മുരളീധരന്റെ മേൽനോട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടിയ ഡോ. ദിനേശൻ വി. ആർ. അവിട്ടത്തൂർ എൽ .ബി .എസ് . എം .ഹയർസെക്കൻഡറി സ്ക്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്കൃതം അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു. അറിയപ്പെടുന്ന ചെണ്ട കലാകാരൻ കൂടിയാണ് ഇദ്ദേഹം

ജ്യേഷ്‌ഠനെ കുറ്റക്കാരനെന്നു കണ്ടെത്തി

മാള കുമ്പിടിയിൽ നാലുകണ്ടൻ പോൾ (69) എന്നയാളെയാണ് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിനോദ്‌കുമാർ എൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബർ 22 നാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. പ്രതി ഇയാളുടെ സഹോദരനായ ആൻ്റു ( 56 ) വിനെയാണ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ പലപ്പോഴായുള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താലും ആൻ്റുവിന്റെ വീടിന്റെ തെക്കു ഭാഗത്തുള്ള ഭാഗം വെക്കാത്ത പറമ്പിൽ പ്രതി വാഴക്കുഴി ഉണ്ടാക്കിയത് ആൻ്റു ഭാഗീകമായി മണ്ണിട്ടു മൂടിയതിനു ബാക്കി മണ്ണിനെ ചൊല്ലിയുള്ള തർക്കതിലുള്ള […]