IJKVOICE

ബൈക്കില്‍ നിന്നും തെറിച്ച് വീണ് യുവാവ് മരണപ്പെട്ടു

ബൈക്കില്‍ നിന്നും തെറിച്ച് വീണ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. ഇരിങ്ങാലക്കുട എകെപി ജംഗ്ഷനില്‍ ഹൗസിംഗ് ബോര്‍ഡില്‍ താമസിക്കുന്ന പെരേപ്പാടന്‍ വീട്ടില്‍ ഇട്ട്യേര മകന്‍ ടിറ്റോ (49) ആണ് മരിച്ചത്. ഏപ്രില്‍ 26 ന് കോമ്പാറ ജ്ഗ്ഷനില്‍ നിന്നും ഊരകത്തേക്കു പോകുന്ന റോഡില്‍ നിലംപതിക്കു സമീപം വച്ചാണ് അപകടം സംഭവിച്ചത്. ബൈക്ക് ഓടിച്ചിരിന്ന ടിറ്റോ നിലംപതിയില്‍ ബൈക്ക് കയറി ഇറങ്ങുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു.ഉടന്‍ തന്നെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയ്‌സ് ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികില്‍സക്കായി എര്‍ണാകുളം രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ചികില്‍സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ നടക്കും. ഭാര്യ- വില്‍സി ( നേഴ്‌സ്, ന്യൂസിലാന്റ്). മക്കള്‍- ജോഷ്വ (എട്ടാം ക്ലാസ് വിദ്യാര്‍ഥി), ജോണ്‍ (നാലാം ക്ലാസ് വിദ്യാര്‍ഥി). മാതാവ് -സോഫിയ. സഹോദരന്‍-ടെല്‍ഫിന്‍ (ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക്)