IJKVOICE

ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട ശാന്തിനികേതനിൽ മെറിറ്റ് ഡേ ആഘോഷിച്ചു. ഡി വൈ എസ് പി കെ ജി സുരേഷ് ഉദ്ഘാടനം ചെയ്തു

പ്രതിയെ അറസ്റ്റ് ചെയ്തു

പൂട്ടിയിട്ട വാതിൽ കുത്തിതുറന്ന് മോഷണം നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു

മാർച്ച് നടത്തി

ബികെഎംയു ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്‌റ്റാഫീസിലേക്ക് മാർച്ച് നടത്തി

വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു.ലോകമലേശ്വരം പനാണ്ടി വലയിൽ ബിനേഷിൻ്റെ ഭാര്യ 32 വയസ്സുള്ള സുമി ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ദേശീയ പാത 66 ൽ നെടിയതളി ശിവക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.സുമി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്നായിരുന്നു അപകടം. തലക്ക് പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്

പൂർവ്വ വിദ്യാർത്ഥി സ്നേഹ സംഗമം

ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് ഹൈസ്കൂളിൽ 1984-85 കാലയളവിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളുടെ സ്നേഹസംഗമം മുൻ കേരള പോലീസ് ഫുട്ബോൾ ടീം ക്യാപ്റ്റനും പോലിസ് കമാൻഡൻഡുമായ സി.പി. അശോകൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വിജയ് പാറയിൽ അധ്യക്ഷത വഹിച്ചു. വിദ്യാധരൻ, ടെൽസൺ കോട്ടോളി, യൂസഫ്, രാധാകൃഷ്ണൻ, ദിനേഷ് കുമാർ, ഡോ.സാജു മാമ്പിള്ളി, രവി ബോംബെ,സുനിൽ ചെരടായി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ കേരള പോലിസിൽ നിന്ന് വിരമിക്കുന്ന സന്തോഷ് ട്രോഫി താരം കൂടിയായ സി.പി. അശോകനെ ആദരിച്ചു

സലിൽ ( 49 ) അന്തരിച്ചു

ഇരിങ്ങാലക്കുട : നഗരസഭ 16- വാർഡ് ഗാന്ധി ഗ്രാം കൈതയിൽ വീട്ടിൽ പരേതനായ ഗംഗാധരൻ മകൻ സലിൽ ( 49 ) അന്തരിച്ചു. ( ബിഎസ്എൻഎൽ ഇരിങ്ങാലക്കുട ) അമ്മ വിജയലക്ഷ്മി ( മുൻ അധ്യാപിക എസ് എൻ ബി എസ് സമാജം സ്കൂൾ പുല്ലൂർ ) ഭാര്യ വിദ്യ( മാനേജർ പട്ടികജാതി. പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൃശ്ശൂർ ) മകൻ തേജസ് ( വിദ്യാർത്ഥി അമൃത കോളേജ് കൊല്ലം) സംസ്കാരം 2025 ജൂൺ 10- തീയ്യതി […]

മാധവി (86) അന്തരിച്ചു

ചേലൂർ വീട്ടിൽ മാധവി (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രമണി, ഓമന, അംബിക, രാധാകൃഷ്ണൻ, ശോഭ, സുരേഷ്. മരുമക്കൾ: ശ്രീരംഗൻ. സുനജ അശോകൻ, സുഷ്മ, പരേതരായ ഗംഗാധരൻ, ഉണ്ണിമോൻ സംസ്ക്കാരം ചൊവ്വാഴ്‌ച രാവിലെ 10ന് വീട്ടുവളപ്പിൽ

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം

ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണം. കത്തോലിക്ക കോൺഗ്രസ്. കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസ് വാർഷികവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗത്വ വിതരണവും നടത്തി. ഇരിഞ്ഞാലക്കുട* : സെന്റ് തോമസ് കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികവും, 2022-25 കാലയളവിലെ ഭാരവാഹികൾക്കുള്ള ആദരവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയതായി കത്തോലിക്ക കോൺഗ്രസിലേക്ക് ചേർന്ന അംഗങ്ങൾക്കുള്ള അംഗത്വ വിതരണവും സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് രഞ്ചി അക്കരക്കാരൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കത്തീഡ്രൽ വികാരിയും കത്തോലിക്ക […]

ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു

കൊടകര നെല്ലായിയിൽ ദേശീയ പാതയിലുണ്ടായ ബൈക്കപകടത്തിൽ കയ്പമംഗലം സ്വദേശി ഉൾപ്പെടെ രണ്ട് പേർ മരിച്ചു. കയ്പമംഗലം അയിരൂർ ക്ഷേത്രത്തിനടുത്ത് കാവുങ്ങപറമ്പിൽ ബാലചന്ദ്രന്റെ മകൻ ഭരത് (23), തിരുവനന്തപുരം തോന്നക്കൽ സ്വദേശി ചാരുവിള വീട്ടിൽ ഉണ്ണിപ്പിള്ള മകൻ ഉത്തരജ് (20) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടമെന്ന് പറയുന്നു. അപ്പോളോ അഡ്‌ലക്സ് ആശുപത്രി കാന്റീനിലെ ജീവനക്കാരാണ് രണ്ട് പേരും. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു

ലുക്ക് ഔട്ട് നോട്ടീസ്

പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസ് പ്രതി പ്രേംകുമാറിനെ കണ്ടെത്തുന്നതിനായി പോലീസ് മൂന്ന് ഭാഷകളിലായും വ്യത്യസ്ത രൂപങ്ങളിലുമായി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ ലഭിക്കുന്ന ഫോണ്‍ കോളുകള്‍ മുഴുവന്‍ ഇയാളുമായി ബന്ധപ്പെട്ട സ്ത്രീകളുടേത്